വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സപ്ലൈകോ സ്റ്റോറിലേക്ക് മാര്‍ച്ച് നടത്തി
കോണത്തുക്കുന്ന്: ഓണം അടുത്ത് വന്നിട്ടും സബ്സിഡി ഇനത്തില്‍ പെടുന്ന പലചരക്ക് സാധനങ്ങള്‍ സ്റ്റോക്ക് എത്തിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു. വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വെള്ളാങ്കല്ലൂര്‍ സപ്ലൈകോ സ്റ്റോറിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. നാസര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു മുഖ്യപ്രഭാഷണം നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമാല്‍ കാട്ടകത്തു, മില്‍മ ഡയറക്ടര്‍ ടി.എന്‍. സത്യന്, മണ്ഡലം വൈസ് പ്രസിഡന്റ് വി. മോഹന്‍ദാസ്, പഞ്ചായത്ത് അംഗങ്ങളായ എം.എച്ച്. ബഷീര്‍, കെ. കൃഷ്ണകുമാര്‍, മഞ്ജു ജോര്‍ജ്, കെ.പി. സുനില്‍ കുമാര്‍, മായ രാമചന്ദ്രന്, മെജോ ജോണ്‍, എംഎംഎ നിസാര്‍, സക്കീര്‍ കോല്‍പറമ്പില്‍, എം.എസ്. മുഹമ്മദലി, രമേശ് മാടത്തിങ്കല്‍, കെ.എം. സാദത്ത്, ജിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.