വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സിസ്റ്റര്‍ റിനറ്റ് ഒപി ദേശീയപതാക ഉയര്‍ത്തി

വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒപി ദേശീയപതാക ഉയര്‍ത്തി. കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സി.പി. വിജു സന്ദേശം നല്കി. സ്വാതന്ത്ര്യസമര ചരിതം ഓര്‍മപ്പെടുത്തിക്കൊണ്ട് വിദ്യാര്‍ഥികളുടെ രംഗാവിഷ്കാരങ്ങള്‍ ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് കെ.സി. സജീവ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി, കോര്‍ഡിനേറ്റര്‍, അഞ്ജു റിജോയ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.