ഡോണ്‍ ബോസ്കോ ഓള് കേരള ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ്; തേവരയും, ഗിരി ദീപവും, കേരള പോലീസും ജേതാക്കള്‍
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സ്ക്കൂളിന്റെ ഡയമൺഡ് ജൂബിലിയോടനുബന്ധിച്ച് നടത്തിയ ഓള് കേരള ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ തേവരയും, ഗിരി ദീപവും, കേരള പോലിസും ജേതാക്കളായി. സ്കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ കോട്ടയം ഗിരിദീപം ബഥനി സ്കൂള്‍ (88 -68) കൊരട്ടി എച്ച്എസ്എസിനെ തോല്‍പ്പിച്ച് ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് (43 -59 ) കോഴിക്കോട് പ്രൊവിഡന്‍സ് എച്ച്എസ്എസ് നെ തോല്‍പ്പിച്ചു ജേതാക്കളായി. സിനിയര്‍ വിഭാഗത്തില്‍ കേരള പോലിസ് ടീം (81-66) കെഎസ്ഇബിയെ തോല്‍പ്പിച്ചു ജോതാക്കളായി.
നാലു ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ മുപ്പത് ടീമുകള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് കേരള സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ട്രോഫികള്‍ വിതരണം ചെയ്തു. ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍, റെജി പി. ജെ ജനറല്‍ കണ്‍വീനര്‍ ചാക്കോ മാസ്റ്റര്‍, സ്റ്റോര്‍ട്സ് കമ്മറ്റി ചെയര്മാന് ഡോ.സ്റ്റാലിന് റാഫേല്‍, ഡയമൺഡ് ജൂബിലി ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ലൈസ സെബാസ്റ്റ്യന്‍, പാസ്റ്റ് പീപ്പിള്‍സ് പ്രസിഡന്റ് സിബി പോള്‍ അക്കരക്കാരന്‍, പിടിഎ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ശിവപ്രസാദ് ശ്രീധരന്, ബിജു ജോസ്, ഫാ.ജോയ്സണ്‍ മുളവരിക്കല്‍, ഫാ.ജോസിന് താഴേത്തട്ട് എന്നിവര്‍ പ്രസംഗിച്ചു.