പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ നാലു കിലോമീറ്റര്‍ മിനി മാരത്തോണ്‍, രജിസ്ട്രേഷൻ 20 നു മുമ്പ്
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ലോക ഹൃദയദിനമായ 29നു നമ്മുടെ ഹൃദയം മറ്റെല്ലാവരുടെയും ഹൃദയത്തിനു വേണ്ടി എന്ന ആശയവുമായി നാലു കിലോമീറ്റര്‍ മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ലോക ഹൃദയദിനമായ സെപ്റ്റംബര്‍ 29നു രാവിലെ 6.45 നു മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്യും. റെജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്ക്കും ടി ഷര്‍ട്ട്, ഫിനിഷര്‍ മെഡല്‍, സര്‍ട്ടിഫിക്കറ്റ്, പ്രഭാത ഭക്ഷണം എന്നിവ ഒരുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കു സ്ത്രീ പുരുഷ വിഭാഗങ്ങളില്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. സംസ്ഥാനത്തു എവിടെയുള്ളവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കേണ്ടവര്‍ 20നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0480 2672300, 0755 9002226.

ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു
ലോക ഹൃദയ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ഹൃദ്രോഗ നിര്‍ണയ ക്യാമ്പും ഫോര്‍ കെ റണ്‍ കൂട്ടയോട്ടവും സംഘടിപ്പിച്ചു
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി