പി. ശ്രീധരന് അനുസ്മരണം

പ്രശസ്ത മാദ്ധ്യമപ്രവര്ത്തകന് പി. ശ്രീധരന്റെ പതിമൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സദസ് മാധ്യമപ്രവര്ത്തകന് ഡേവീസ് കണ്ണനായ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രശസ്ത മാധ്യമപ്രവര്ത്തകന് പി. ശ്രീധരന്റെ പതിമൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാട്ടൂര്‍ കലാസദനം പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ച അനുസ്മരണ സദസ് മാധ്യമപ്രവര്ത്തകന് ഡേവീസ് കണ്ണനായ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ രാമചന്ദ്രന് അധ്യക്ഷനായി. സി.കെ. ഹസന്‍കോയ സ്മാരകപ്രഭാഷണം നടത്തി. മുഹമ്മദ് ഇബ്രാഹിം (സിംപ്സണ്ഇബ്റു), ലിഷോയ് പൊഞ്ഞനം എന്നിവര്‍ സംസാരിച്ചു. കലാസദനത്തിന്റെ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് മാസത്തില്‍ നടത്തുന്ന ഗ്രാമോത്സവത്തിന്റെ സംഘാടനത്തിന് വേണ്ടി നൂറ്റി ഒന്നംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.