ഒന്നു കേള്ക്കു, ദിയയുടെ സങ്കടം
എടതിരിഞ്ഞി: കേള്‍വിശക്തിയില്ലാത്ത രണ്ടരവയസുകാരിക്ക് കോള്വിശക്തി കിട്ടാന്‍ ശസ്ത്രക്രിയയ്ക്ക്് സഹായംതേടി കടുംബം. എടതിരിഞ്ഞി ചെട്ടിയാല്‍ മാവുംവളവ് സ്വദേശി ചന്ദനപ്പറമ്പില്‍ സജിലിന്റെയും പ്രസന്നയുടെയും ഇളയമകള്‍ ദിയാ ലക്ഷ്മിക്കാണ് ചെവിയുടെ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങള്‍ വേണ്ടത്, ദിയയ്ക്ക് ജന്മനാ കേള്‍വി ശക്തി ഇല്ലാതിരുന്നതിനാല്‍ മൂന്ന്മാസത്തോളം ഉപകരണം ഉപയോഗിക്കുകയും സ്പീച്ച് തെറാപ്പി നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് ഇരുചെവിക്കും ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
കോഴിക്കോട് ഡോ. മനോജ്സ് ഇഎന്‍ടി, സൂപ്പര്‍ സ്പെഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് ചികിത്സ. ശസ്ത്രക്രിയയ്ക്ക് ഒന്‍പതു ലക്ഷം രൂപ കേന്ദ്രസര്‍ക്കാരിന്റെ അഡീപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചുകിട്ടിയിട്ടുണ്ട്. ഇതുകൊണ്ട് ഒന്നുമാകില്ല, ഇരുചെവികളുടെയും ശസ്ത്രക്രിയ ഒരുമിച്ചു നടത്തിയാലേ ഗുണം കിട്ടൂ. ഒന്നാമത്തെ ചെവിയുടെ ശസ്ത്രക്രിയ നടത്തിയെങ്കിലും പണമില്ലാത്തതിനാല്‍ രണ്ടാമത്തെ ശസ്ത്രക്രിയ നടത്താനായിട്ടില്ല, അത് വൈകിയാല്‍ ഇപ്പോള്‍ ഒരു ചെവിയില്‍ ചെയ്ത ശസ്ത്രക്രിയയുടെ ഫലം കിട്ടാതാകുമെന്ന ആശങ്കയുമുണ്ട്.
സജില്‍ കൂലിപ്പണിക്കുപോയി കിട്ടുന്ന വരുമാനമാണ് കുടുംബത്തിന് ഏക ആശ്രയം. മൂത്തമകള്‍ വിദ്യാലക്ഷ്മി (14) മറ്റൊരു രോഗത്തിന് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണ് ഇതിനുള്ള മരുന്നിനും മറ്റും മാസം മുവായിരത്തോളം രൂപ വേണം. ദിയയുടെ ശസ്ത്രക്രിയയ്ക്കായി വാര്‍ഡ് അംഗം സി.സി. സന്ദീപ് ചെയര്‍മാനായി ചികിത്സാസഹായസമിതി രൂപവത്കരിച്ചിട്ടുണ്. കേരള ഗ്രാമീണ്‍ ബാങ്കിന്റെ കാട്ടൂര്‍ ശാഖയില്‍ അക്കൗണ്ടും തുറന്നു. ദിയയെ സഹായിക്കാന്‍ അക്കൗണ്ട് നമ്പര്‍: 40640101062335, ഐഎഫ്എസ്സി കോഡ്: KLGB0040640, വിലസം; കെ.വി. പ്രസന്ന, ചന്ദനപ്പറമ്പില്‍, പാലയൂര്‍, ചാവക്കാട് 680653. ഗൂഗിള്‍പേ നമ്പര്‍; 9745039673.