കാട്ടൂര് ലയണ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ക്യാഷ് അവാര്ഡ് നല്കി ആദരിച്ചു
കാട്ടൂര്: കാട്ടൂര് ലയണ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് അഖിലേന്ത്യാ യൂണിവേഴ്സിറ്റി മീറ്റില് ട്രിപ്പില് ജമ്പ് ഗോള്ഡ് മെഡലിസ്റ്റും മീറ്റിലെ മികച്ച കായിക താരവുമായ വി.എസ്. സെബാസ്റ്റ്യന്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി മീറ്റില് ട്രിപ്പില് ജമ്പ് ഗോള്ഡ് മെഡലിസ്റ്റ് മീര ഷിഭു എന്നിവരെ ലയണ്സ് ക്ലബ് ഓഫ് കാട്ടൂര് ക്യാഷ് അവാര്ഡ് നല്കി ആദരിച്ചു. ലയണ്സ് ക്ലബ് പ്രസിഡന്റ് ജോജോ വെള്ളാനിക്കാരന് അധ്യക്ഷത വഹിച്ച യോഗത്തില് ക്ലബ് സെക്രട്ടറി സുമന് പോള്സണ് സ്വാഗതവും ലോറന്സ് ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്ണര് ടി. ജയകൃഷ്ണന് ക്യാഷ് അവാര്ഡുകള് വിതരണം ചെയ്തു. മുന് ഡിസ്ട്രിക്റ്റ് ഗവര്ണര് ജോര്ജ് ഡി. ദാസ്, സോണ് ചെയര്മാന് അഡ്വ. ജോണ് നിധിന് തോമസ്, റീജിയന് ചെയര്മാന് കെ.സി. പ്രദീപ്, രമേശ് മേനോന് എന്നിവര് സംസാരിച്ചു.