അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മരണ മഹോത്സവം

സുഭ്രദ്രാധനഞ്ജയം കൂത്തില്‍ ബലരാമനായി അമ്മന്നൂര്‍ മാധവ് ചാക്യാരും കൃഷ്ണനായി മാര്‍ഗി സജീവ് നാരായണ ചാക്യാരും രംഗത്തെത്തിയപ്പോള്‍.
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തില്‍ അമ്മന്നൂര്‍ അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന ഗുരുസ്മരണ മഹോത്സവത്തില്‍ സുഭ്രദ്രാധനഞ്ജയം രണ്ടാമങ്കം അരങ്ങേറി. കൃഷ്ണനായി മാര്‍ഗി സജീവ് നാരായണ ചാക്യാരും ബലരാമനായി അമ്മന്നൂര്‍ മാധവ് ചാക്യാരും രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം രാഹുല്‍, ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, താളം ഗുരുകുലം ശ്രുതി, ഗുരുകുലം അതുല്യ ചമയം കലാനിലയം ഹരിദാസ് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. രംഗവതരണത്തിന് മുമ്പ് ഡോ. എ.ആര്. ശ്രീകൃഷ്ണന് ഇപനായക ധര്‍മ്മം സാഹിത്യത്തിലും രംഗത്തിലും വിഷയത്തില്‍ പ്രഭാഷണം നടത്തി.