ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ക്രിസ്മസ് ആഘോഷം ഗ്രേസ് 2024 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ക്രിസ്മസ് ആഘോഷം ഗ്രേസ് 2024 സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, എസ്എന്‍ഇഎസ് ചെയര്മാന് പി.കെ. പ്രസന്നന്, സെക്രട്ടറി ടി.വി. പ്രദീപ്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, പിടിഎ പ്രസിഡന്റ് കെ.കെ. കൃഷ്ണകുമാര്‍, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, കണ്‍വീനര്‍ സി.കെ. തോമസ് എന്നിവര്‍ സംസാരിച്ചു.