താഴേക്കാട് മുത്തപ്പന്റെ പള്ളിയില്‍ ഊട്ടുതിരുനാള്
താഴേക്കാട്: മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ഊട്ടുതിരുനാളിനു കൊടിയേറി. ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന നവനാള്‍ തിരുകര്‍മങ്ങള്‍ക്കു ഈ വര്‍ഷം പട്ടം കിട്ടിയ നവവൈദികര്‍ കാര്‍മികത്വം വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണു തിരുനാള്‍ നടത്തുന്നത്. തിരുനാളിന്റെ കൊടിയേറ്റം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍, ഫാ. ലിജോ മണിമലക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. നാനാജാതി മതസ്ഥരായ ഭക്തര്‍ക്കു നേര്‍ച്ച ഭക്ഷണം ഭവനങ്ങളില്‍ എത്തിച്ചു കൊടുക്കുന്ന വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. തിരുനാളിനു ട്രസ്റ്റി വില്സന് തെക്കേത്തല, റീജോ പാറയില്‍, ജോര്‍ജ് തൊമ്മാന, മാത്യൂസ് കരേടന്, കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളംങ്കുന്നപ്പുഴ, ജനറല്‍ കണ്‍വീനര്‍ റോയ് കണ്ണംപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കും.