യൂത്ത് കോണ്‍ഗ്രസ് അവിട്ടത്തൂരില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു
സ്വര്‍ണകള്ളക്കടത്തിനു ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സിബിഐ അന്വേഷിക്കണണമെന്നാവശ്യപ്പെട്ടു കൊണ്ടു യൂത്ത് കോണ്‍ഗ്രസ് അവിട്ടത്തൂരില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിബിന്‍ തുടിയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അജ്മല്‍ഷ, ജോണ്‍ കോക്കാട്ട്, ക്രിസ്റ്റി ആന്റണി, പ്രവീണ്‍ മൈക്കിള്‍, ദേവരാജ്, സിജോ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.