കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
ഇരിങ്ങാലക്കുട: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ഇരിങ്ങാലക്കുട കോമ്പാറ ജംഗ്ഷനു സമീപം ബുധനാഴ്ചഞ്ഞ് മൂന്നരക്കായിരുന്നു അപകടം. വെള്ളാങ്ങല്ലൂര്‍ ചാമക്കുന്ന് പാലേരി വാഴൂര്‍ വീട്ടില്‍ നേവല്‍ ബേയ്സ് ഉദ്യോഗസ്ഥന് ദിനേഷ്കുമാറിന്റെ ഭാര്യ ഷൈജ(44) ആണ് മരിച്ചത്. ഷൈജ ഓടിച്ചിരുന്ന സ്കൂട്ടറില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് അമിത വേഗതയില്‍ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബസിനെ കാര്‍ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഉടന്‍തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ക്രൈസ്റ്റ് കോളജില്‍ ബികോം വിദ്യാര്‍ഥിയായ മകന് ആദര്‍ശിനെ കൊണ്ടുവരാന്‍ വീട്ടില്‍ നിന്ന് ഷൈജ സ്കൂട്ടറില്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം വ്യാഴാഴ്ച നടക്കും.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം