എടത്തിരുത്തി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ വോളിബോള്‍ ടീം പുനരാരംഭിച്ചു
എടത്തിരുത്തി: സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ വോളിബോള്‍ ടീം പുനരാരംഭിച്ചു. തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൈനാന്‍സ് ലിമിറ്റഡ് സ്പോണ്സര് ചെയ്ത ജേഴ്സികള്‍ സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. സ്പോര്‍ട്സ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പര്‍ പ്രശോഭിതന്‍ മുനപ്പില്‍, നാഷണല്‍ വോളിബോള്‍ കോച്ച് പി.സി. രവി, എംപിടിഎ പ്രസിഡന്റ് അമ്പിളി പ്രിന്‍സ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്ജോ, കായികാധ്യാപിക സുജ ഷാജന്, കെ.ബി. ശ്രീനന്ദ എന്നിവര്‍ പ്രസംഗിച്ചു.