ബാപ്പുജി സ്റ്റേഡിയത്തില്കളി തുടരാം
പണി മാര്‍ച്ചിനു മുന്‍പായി പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍
ഇരിങ്ങാലക്കുട: നിര്‍ത്തിവെച്ചിരുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന്റെ നവീകരണം പുനരാരംഭിച്ചു. മണ്ണിട്ട് ഒരേ നിരപ്പാക്കുന്നതിനായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അരിച്ച് മിനുസമുള്ള പൊടിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഉണക്കുന്നതിന് ആരംഭിച്ചു. ഒപ്പം ഗ്രൗണ്ടിന്റെ പിറകില്‍ ബാക്കി കെട്ടാനുള്ള ഭാഗവും പൂര്‍ത്തീകരിക്കും.
അരിച്ച മണ്ണില്‍നിന്ന് മിച്ചംവരുന്ന കല്ലുകള്‍ ഗ്രൗണ്ടിന്റെ പിറകിലുള്ള കുഴികള്‍ നികത്താന്‍ ഉപയോഗിക്കും. അതിനുശേഷം അരിച്ചെടുത്ത മണ്ണും പുഴമണ്ണും സമാസമം ചേര്‍ത്ത് റോളറുപയോഗിച്ച് നിരപ്പാക്കുകയാണ് ചെയ്യുന്നത്. മഴമൂലമാണ് വൈകിയതെന്ന് കരാറെടുത്ത സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് അധികൃതര്‍ പറയുന്നത്. നല്ല ഉണക്കമുള്ള മണ്ണ് മാത്രമേ അരിച്ചെടുക്കാന്‍ സാധിക്കൂവെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചിനു മുന്‍പായി പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാറുകാര്‍ പറഞ്ഞു.
ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ മൈതാനമാണ് ബാപ്പുജി സ്റ്റേഡിയം. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര കായികവികസനമെന്ന ലക്ഷ്യത്തോടെ 2023 മാര്‍ച്ച് 25ന് മന്ത്രി ആര്. ബിന്ദുവാണ് ഇതിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. രണ്ടേക്കര്‍ ആറു സെന്റിലായി സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിന്റെ സംരക്ഷണഭിത്തി നിര്‍മാണം, മഡ്കോര്ട്ട് ഒരുക്കുക എന്നിവയാണ് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് നടത്തുന്നത്. 40 ലക്ഷത്തിലേറെ രൂപയുടെ പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ പണി പൂര്‍ത്തിയാക്കി കഴിഞ്ഞ മാര്‍ച്ചില്‍ നല്കിയ ബില്ല് ഇതുവരെ പാസായി കിട്ടിയിട്ടില്ലെന്നും കരാറുകാര്‍ പറഞ്ഞു.