റോഡുകളില്‍ പൊലിയുന്ന ജീവനുകള്‍ പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഇരകള്‍- ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്

കൂര്‍ക്കഞ്ചേരി കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ സഞ്ചാരം ദുര്‍ഘടമാക്കി ഗതാഗഗത കുരുക്ക് സൃഷ്ടിക്കുന്നതിനെതിരെ sകാണ്‍ഗ്രസ് കമ്മിറ്റി കരുവന്നൂരില്‍ നടത്തിയ പ്രതിഷേധ സംഗമം ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യുന്നു.
കരുവന്നൂര്‍: റോഡുകളില്‍ പൊലിയുന്ന ജീവനുകള്‍ പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഇരകളാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. കൂര്‍ക്കഞ്ചേരി കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ സഞ്ചാരം ദുര്‍ഘടമാക്കി ഗതാഗഗത കുരുക്ക് സൃഷ്ടിക്കുന്നതിനെതിരെ ചേര്‍പ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കരുവന്നൂരില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂര്‍ക്കഞ്ചേരി കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ നിര്‍മാണം രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നാണ് കരാറില്‍ പറയുന്നത്. മൂന്നര വര്‍ഷമായിട്ടും ഇനിയും ഏറെ ബാക്കിയാണ് ജനങ്ങള്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ വലയുകയാണ്, സാമാന്തര പാതകളും യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ ഏറെ അപകടങ്ങളാണ് നടക്കുന്നത്. നഷ്ടപ്പെടുന്ന ജീവനുകള്‍ക്ക് വിലകല്‍പ്പിക്കാത്ത സര്‍ക്കാരാണ് പിണറായിയുടേതെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് സിജോ ജോര്‍ജ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ നേതാക്കളായ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അശോകന്, സുനില്‍ ലാലൂര്‍, സുജിഷ കളളിയത്ത്, കെ.ആര്. സിദ്ധാര്ത്ഥന്, എം.എം. അബൂബക്കര്‍, കുട്ടികൃഷ്ണന് നടുവില്‍, സുര ചേര്‍പ്പ്, ഷനില്‍ പെരുവനം, ബൈജുസെന് ജോണ്‍, അശോകന് പൊറ്റേക്കാട്ട്, ജോയ്സന്‍ ചൊവ്വൂര്‍, ജോഷി ആലപ്പാട്ട്, പൈലി ആന്റണി, കെ. രാമചന്ദ്രന്, ഷൈജു സായ്റാം, പ്രിയന് പെരിഞ്ചേരി, കെ.ആര്. ചന്ദ്രന്, ബാസ്റ്റിന് ഫ്രാന്‍സീസ്, ഐച്ചിയില്‍ രാധാകൃഷ്ണന്, സന്തോഷ് എടത്തേടന്, സി.എന്‍. പ്രേംഭാസി. സന്ദീപ് പുത്തൂര്‍, ബ്ലോക്ക് പ്രസിഡന്റ്, സിജോ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.