ജില്ലയില്‍ ഒന്നാം റാങ്കും സംസ്ഥാനതലത്തില്‍ 17-ാം റാങ്കും നേടി അഭിമാനമായി അഭിനവ്

അഭിനവ്.
എടതിരിഞ്ഞി: മലയാളം മീഡിയത്തില്‍ പഠിച്ച് കേരള എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം റാങ്കും സംസ്ഥാനതലത്തില്‍ 17-ാം റാങ്കും നേടി നാടിനും വീടിനും അഭിമാനമായി അഭിനവ്. എടതിരിഞ്ഞി കോറോത്ത് വീട്ടില്‍ കെ.എസ്. അഭിനവാണ് എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഐഐടിയില്‍ പഠിക്കാനാണ് അഭിനവിന്റെ ആഗ്രഹം. കഴിഞ്ഞ വര്‍ഷം റാങ്കില്‍ പിറകിലായിരുന്നതിനാല്‍ വീണ്ടും എഴുതുകയായിരുന്നു.
എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലായിരുന്നു അഭിനവ് പ്ലസ്ടു പഠിച്ചത്. ജെഇഇക്കുവേണ്ടി കോച്ചിങ്ങിന് പോയിരുന്നു. അതോടൊപ്പം കീം പരീക്ഷയും എഴുതി. ജെഇഇ മെയിനില്‍ കഴിഞ്ഞ വര്‍ഷം 97.54 ശതമാനം മാര്‍ക്ക് നേടിയിരുന്നു. ഇത്തവണ പരീക്ഷയെഴുതി 99.178 ശതമാനം മാര്‍ക്കുമായി നേട്ടമുണ്ടാക്കാനും അഭിനവിനായി. വിഎച്ച്എസ്ഇ റിട്ട. അധ്യാപകന് ശിവദാസനാണ് പിതാവ്. സുഷിയാണ് അമ്മ. പ്ലസ്വണ് വിദ്യാര്‍ഥി അഭിനന്ദ് സഹോദരനാണ്.