ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും

യണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2025-26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ.എം അഷറഫ് നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2025- 26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ.എം അഷറഫ് നിര്‍വ്വഹിച്ചു. അഡ്വ. മനോജ് ഐബന് (പ്രസിഡന്റ്), ഗോപിനാഥ് ടി. മേനോന് (സെക്രട്ടറി), സുധീര്‍ ബാബു (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ അഡ്വ. ടി.ജെ. തോമസ്, തോമച്ചന് വെള്ളാനിക്കാരന്‍, ലയണ്‍സ് ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോണ്‍ നിധിന് തോമസ്, റീജിയന് ചെയര്മാന് റോയ് ജോസ്, സോണ്‍ ചെയര്മാന് ജോജോ വെള്ളാനിക്കാരന്‍, ബിജു ജോസ്, ശ്രുതി ബിജു, നീല്‍ പോള്‍, ആന്‍ തെരേസ് ജോണ്‍ നിധിന് എന്നിവര്‍ സംസാരിച്ചു.