സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടു ജോലിക്കാരിയെ അറസ്റ്റ് ചെയ്തു
അജിത.
ഇരിങ്ങാലക്കുട: ജോലിക്ക് നില്ക്കുന്ന വീട്ടില്‍ നിന്നും 9.75 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. കടുപ്പശേരിസ്വദേശി കിഴുവാട്ടില്‍ വീട്ടില്‍ അജിത (54) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടുപ്പശേരി കച്ചേരിപ്പടി സ്വദേശി തവളക്കുളങ്ങര വീട്ടില്‍ നിധില്‍ (41) എന്നയാളുടെ വീട്ടിലെ അലമാരയിലെ ലോക്കറില്‍ നിന്നും 9.75 പവന് സ്വര്‍ണ്ണമാണ് മോഷണം നടത്തിയത്. നിധിന്റെ അമ്മ അസുഖം മൂലം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയ സമയത്ത് വീട്ടു ജോലികള്‍ ചെയ്യാനായി അജിതയെ നിയോഗിച്ചിരുന്നു.
അജിത വീട്ടില്‍ ജോലി ചെയ്തിരുന്ന സമയത്താണ് താക്കോല്‍ എടുത്ത് ലോക്കര്‍ തുറന്ന് സ്വര്‍ണ്ണം മോഷ്ടിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ചഒ ബി. ഷാജിമോന്‍, എസ്ഐ കെ.പി. ജോര്‍ജ്ജ്, ജിഎസ്ഐ ടി. ജെയ്സണ്‍, ജിഎഎസ്ഐ മിനിമോള്‍, സിപിഒമാരായ കെ.എസ്. സിനേഷ്, കെ.എസ്. സനില എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം, പി.സി. ജോര്‍ജും മകനും മാപ്പ് പറയണം കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും
പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു