ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോ സര്‍വീസുകള്‍ മുടങ്ങുന്നു

ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്റര്‍.
12 ഡ്രൈവര്‍മാരുടേയും എട്ട് കണ്ടക്ടര്‍മാരുടേയും കുറവ്
ഓണക്കാലത്തെ ബജറ്റ് ടൂറിസം യാത്രയും മുടങ്ങി
ഇരിങ്ങാലക്കുട: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ പ്രതിസന്ധിയില്‍. ഡ്രൈവര്‍മാരില്ലാ ത്തതിനാല്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് രാവിലെ ആറിനുള്ള ഗുരുവായൂര്‍, ഏഴരയ്ക്കുള്ള എറണാകുളം ജെട്ടി, എട്ടരയ്ക്കുള്ള ആലുവ ബൈറൂട്ട് സര്‍വീസ് എന്നിവ ദിവസവും മുടങ്ങുകയാണ്. ഏറെപ്പേരുടെ ആശ്രയമാണ് ഈ സര്‍വീസുകള്‍. നിലവില്‍ ഇരിങ്ങാലക്കുടയില്‍ 12 ഡ്രൈവര്‍മാരുടേയും എട്ട് കണ്ടക്ടര്‍മാരുടേയും കുറവുണ്ട്. ജീവനക്കാരുടെ കുറവുമൂലം ഓണാവധിക്കാലത്ത് ഒരൊറ്റ ബജറ്റ് ടൂറിസം യാത്രപോലും ഇരിങ്ങാലക്കുടയില്‍നിന്ന് നടത്തിയില്ല.
മുന്‍ വര്‍ഷങ്ങളില്‍ ബജറ്റ് ടൂറിസത്തിലൂടെ അഞ്ച് ലക്ഷത്തിലേറെ രൂപ അധികവരുമാനമുണ്ടാക്കിയ സ്ഥാനത്താണ് ഈ അവസ്ഥ. കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും മാത്രമല്ല. സ്റ്റേഷന് മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ക്ലാര്‍ക്കുമാര്‍ എന്നീ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. രണ്ട് സ്റ്റേഷന് മാസ്റ്റര്‍ ഉണ്ടായിരുന്ന സ്ഥാ നത്ത് ഒരാള്‍ സ്ഥലംമാറിപ്പോയതിന് ശേഷം പുതിയ നിയമനം നടന്നില്ല. നിലവില്‍ കണ്ടക്ടര്‍മാരാണ് സ്റ്റേഷന് മാസ്റ്ററുടെ ജോലി നിര്‍വഹിക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഏഴുഡ്രൈവര്മാരെ അനുവദിച്ചിരുന്നെങ്കിലും രണ്ടു പേര് മാത്രമാണ് ജോലിക്ക് കയറിയത്.
ജീവനക്കാരുടെ അഭാവം സ്വിഫ്റ്റ് സര്‍വീസുകളേയും ബാധിച്ചു. മന്ത്രിയുടെ മണ്ഡലമായിട്ടു കൂടിയാതൊരു പരിഗണനയും ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചാലക്കുടി, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം പുതിയ ബസുകള്‍ നല്കിയ പ്പോള്‍ ഇരിങ്ങാലക്കുടയെ അവഗണിച്ചു. ഇരിങ്ങാലക്കുടയില്‍നിന്നുള്ള ബാംഗ്ലൂര്‍ ബസ് ഇടയ്ക്കിടയ്ക്ക് തകരാറിലാകുന്നതിനാല്‍ മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് നിരന്തരം അധികാരികള്‍ക്ക് കത്തയച്ചിട്ടും ഫലമുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
ഒരുപാട് യാത്രക്കാരുള്ള സര്‍വീസാണിത്. പ്രതിദിനം മൂന്ന് ലക്ഷത്തിലേറെ കളക്ഷന്‍ ലഭിക്കുന്ന കേരളത്തിലെ തന്നെ മികച്ച ഓപ്പറേറ്റിംഗ് സെന്ററുകളിലൊന്നാണ് ഇരിങ്ങാലക്കുട. ആവശ്യത്തിന് ജീവനക്കാരും ബസുകളും അനുവദിക്കാതെ ഇരിങ്ങാലക്കുട കെഎ സ്ആര്ടിസിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെ്നും ആക്ഷേപമുണ്ട്. ഇതിനിടെ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിക്ക് പുതിയ മൊബൈല്‍ നമ്പര്‍ ലഭിച്ചു. നി ലവിലുണ്ടായിരുന്ന ലാന്‍ഡ് ഫോണ്‍ ഒഴിവാക്കി. ബുക്കിങ്ങിനും വിവരങ്ങള്‍ അറിയുന്നതിനും ഇനിമുതല്‍ 9188933793 എന്ന നമ്പറില്‍ വിളിക്കണം.