ഇരിങ്ങാലക്കുട മഹാത്മാ പാര്‍ക്ക് ജനകീയ നിര്‍മ്മാണ ഉദ്ഘാടനം
നഗരസഭ കൂടല്‍മാണിക്യം വാര്‍ഡ് 25 ലെ മഹാത്മാ പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങളുടെ ജനകീയ ഉദ്ഘാടനം ബിജെപി തൃശൂര്‍ സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭ കൂടല്‍മാണിക്യം വാര്‍ഡ് 25 ലെ മഹാത്മാ പാര്‍ക്ക് നവീകരണത്തിനായി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 35 ലക്ഷം രൂപ അനുവദിച്ചിട്ടും നവീകരണ ആരംഭിക്കാതിരുന്ന പ്രവര്‍ത്തനങ്ങളുടെ ജനകീയ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സ്മിതാ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തി. ബിജെപി തൃശൂര്‍ സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്, ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം അധ്യക്ഷ ആര്‍ച്ച അനീഷ്, ടൗണ്‍ ഏരിയ ജനറല്‍ സെക്രട്ടറി ബാബുരാജ്, പാര്‍ക്ക് ക്ലബ് ആദ്യകാല പ്രസിഡന്റ് വിശ്വനാഥമേനോന്, മണ്ഡലം വൈസ് പ്രസിഡന്റ് രമേഷ് അയ്യര്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥ്, റിമ പ്രകാശ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ടൗണ്‍ ഏരിയ പ്രസിഡന്റ് ലിഷോണ്‍ ജോസ് കാട്ട്ളാസ്, കൗണ്‍സിലര്‍മാരായ അമ്പിളി ജയന്, സരിത സുഭാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ശതാഭിഷിക്ത നിറവില്‍ ഡോ. സദനം കൃഷ്ണന്‍കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു