ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ
കുട്ടംകുളം സമരനായകന് കെ.വി. ഉണ്ണിയുടെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആര്. രമേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: അയിത്തത്തിലും അനാചാരത്തിനും ജാതി വിവേചനത്തിനെതിരെയും ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയും നടത്തിയ കുട്ടംകുളം സമരനായകന് കെ.വി. ഉണ്ണിയുടെ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ അസി സെക്രട്ടറി അഡ്വ. ടി.ആര്. രമേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഈ കാലഘട്ടത്തിലും ജാതി വ്യവസ്ഥതയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളെ ചെറുക്കാന്‍ കെ.വി. ഉണ്ണി ഉള്‍പ്പടെയുള്ള സമരനായകര്‍ തെളിച്ച പാതയിലൂടെ മുന്നോട്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐടിയുസി ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന് സെക്രട്ടറി കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, എഐടിയുസി ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന് പ്രസിഡന്റ് കെ.വി. രാമദേവന്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അനിതാ രാധാകൃഷ്ണന്, കെ.എസ്. പ്രസാദ്, കെ.എസ്. ബൈജു, സിപിഐ വേളൂക്കര ലോക്കല്‍ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണന്, സിപിഐ വേളൂക്കര ലോക്കല്‍ അസി. സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കിണറുകളിലെ രാസമാലിന്യം; പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നവീകരിച്ച കാര്‍ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്‍ണ്ണ ഹൃദ്രോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
കാട്ടൂര്‍ പഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു