മനസാണ് ശക്തി- ജീവിതമാണ് ലഹരി- പദയാത്ര സംഘടിപ്പിച്ചു
മധുരം ജീവിതം- ജീവധാര മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ത്ഥം പുല്ലൂര്‍ ഐടിസിക്ക് സമീപത്ത് നിന്നും ആരംഭിച്ച പദയാത്ര സെന്റ് സേവിയേര്സ് ഐടിസി മാനേജര്‍ ഫാ. ജോയി വട്ടോളി സിഎംഐ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
മുരിയാട്: മധുരം ജീവിതം- ജീവധാര മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ത്ഥം മുരിയാടിന്റെ യുവത ജീവിത ലഹരിയിലേക്ക് എന്ന ആശയമുയര്‍ത്തി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ ആനന്ദപുരം മുരിയാട് മേഖലയില്‍ പദയാത്ര സംഘടിപ്പിച്ചു. ആനന്ദപുരം ആശുപത്രി ജംഗ്ഷനില്‍ വച്ച് ശ്രീകൃഷ്ണ ഹൈസ്കൂള്‍ മാനേജര്‍ വാസു മാസ്റ്റര്‍ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രതി ഗോപി, കെ.യു. വിജയന് ശ്രീജിത്ത് പട്ടത്ത്, കെ. വൃന്ദാകുമാരി, നിജി വത്സന്, സുനില്‍കുമാര്‍, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍, സെക്രട്ടറി എം. ശാലിനി, അസി. സെക്രട്ടറി മനോജ് മുകുന്ദന് എന്നിവര്‍ നേതൃത്വം നല്കി.
എന്‍എസ്എസ് വളണ്ടിയേര്‍സ് ഫ്ളാഷ് മോബും സ്ട്രീറ്റ് പ്ളേയും അവതരിപ്പിച്ചു. പുല്ലൂര്‍ ഐടിസിക്ക് സമീപത്ത് നിന്നും ആരംഭിച്ച പദയാത്ര സെന്റ്. സേവിയേര്സ് ഐടിസി മാനേജര്‍ ഫാ. ജോയി വട്ടോളി സിഎംഐ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്മാന് കെ.യു. വിജയന് പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, മണി സജയന് നിഖിത അനൂപ് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ അജിത് അസി: സെക്രട്ടറി മനോജ് മുകുന്ദന് എന്നിവര്‍ നേതൃത്വം നല്കി.
ക്രൈസ്റ്റ് എന്‍എസ്എസ് വളണ്ടിയേര്‍സ് ഫ്ളാഷ് മോബും സ്ട്രീറ്റ് പ്ളേയും അവതരിപ്പിച്ചു. സേക്രഡ് ഹാര്‍ട്ട് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളാറന്‍സ് സമാപന സന്ദേശം നടത്തി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നടക്കുന്ന ലഹരി പ്രതിരോധ പ്രവര്‍ത്തനം മധുരം ജീവിതം പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്ത് ജീവധാര മനുഷ്യ ചങ്ങല ഇന്ന് വൈകീട്ട് നാലിന് ടൂറിസം കേന്ദ്രമായ പുല്ലൂര്‍ പൊതുമ്പു ചിറയോരത്ത് സമീപം നടക്കുന്നു.

പടിയൂര്‍ കമ്മട്ടിത്തോട് അടച്ചു കെട്ടി; പോത്താനി കിഴക്കേപ്പാടവും കുട്ടാടന്‍ പാടശേഖരവും മുങ്ങി
കാറളം ചെമ്മണ്ടയില്‍ മൂന്ന് സിപിഎം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പടിയൂര്‍ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
കേന്ദ്രമന്ത്രി ഉദ്ഘാടനംചെയ്ത വോളി കോർട്ടിന് വീണ്ടും ഉദ്ഘാടനം നടത്തി പടിയൂർ പഞ്ചായത്ത്
കാറളം പഞ്ചായത്തില്‍ വെറ്റിനറി ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ട് കേന്ദ്ര മന്ത്രി നാടിന് സമര്‍പ്പിച്ചു