തെരഞ്ഞെടുപ്പ് ഇങ്ങെത്തി; വോട്ടര്‍പട്ടികയില്‍ പേരുവെട്ടുന്നതില് തര്‍ക്കം
നഗരസഭ ഓഫീസിനു മുന്നില്‍ ബിജെപി നടത്തിയ കുത്തിയിരിപ്പ് സമരം.
ഇരിങ്ങാലക്കുട: ഉറപ്പുള്ള വോട്ടുകളും ശ്രമിച്ചാല്‍ കിട്ടുമെന്നുള്ള വോട്ടുകളും ഒന്നുപോലും വിട്ടുകളയാതെ വോട്ടര്പട്ടികയിലെത്തിക്കാന് രാഷ്ട്രീയപാര്‍ട്ടികളുടെ കടുത്ത മത്സരം. പട്ടികയില്‍ ചേര്‍ക്കാനുള്ള ശ്രമംപോലെ കിട്ടില്ലെന്ന് ഉറപ്പുള്ള വോട്ടുകള്‍ കാരണം കണ്ടെത്തി തള്ളിക്കാനുള്ള ശ്രമവും സജീവം. വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ വെട്ടിമാറ്റുന്നതിനെ ചൊല്ലി നഗരസഭില്‍ തര്‍ക്കം. കോണ്‍ഗ്രസ്- എല്‍ഡിഎഫ് -ബിജെപി രാഷ്ട്രീയ കക്ഷികള്‍ തമ്മിലായിരുന്നു തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു പാര്‍ട്ടികളും നഗരസഭ കവാടത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ എന്നിവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഡിവൈഎഫ്ഐ മാപ്രാണം ബ്ലോക്ക് സെക്രട്ടറിയുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുവാന്‍ അപേക്ഷ നല്‍കിയത് വ്യാജ ഓപ്പിട്ട് നല്‍കിയെന്നായിരുന്നു എല്‍ഡിഎഫിന്റെ ആരോപണം. അന്യായമായി വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ പരിപാടിക്ക് കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര് വിജയ, അല്‍ഫോണ്‍സ തോമസ്, സി.സി ഷിബിന്‍, ഷെല്ലി വില്‍സണ്‍, എം.എസ് സഞ്ജയ്, സി.എം സാനി, ടി.കെ ജയാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
വോട്ടര്‍ പട്ടിക പുന:ക്രമീകരണത്തില്‍ വ്യാപക ക്രമക്കേട് -ബിജെപി
വോട്ടര്‍ പട്ടിക പുന:ക്രമീകരണത്തില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷിന്റെ നേതൃത്വത്തില്‍ നഗരസഭ കവാടത്തില്‍ കുത്തിയിരുപ്പ് ധര്‍ണ്ണ നടത്തി. ബിജെപി കൗണ്‍സിലറുടെ പോലും വോട്ട് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കംചെയ്യുകയും അതേസമയം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കളുടെ നഗരസഭ പരിധിയില്‍ താമസക്കാര്‍ അല്ലാതിരുന്നിട്ട് പോലും ആക്ഷേപമുന്നയിച്ചിട്ട് പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു സമരം.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും ധര്‍ണ ഉദഘാടനം ചെയ്തു സംസാരിച്ച ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് പറഞ്ഞു. വോട്ടര്‍ പട്ടിക പുന:ക്രമീകരണം തെരഞ്ഞെടുപ്പ് കമ്മീഷന്റ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി കുറ്റമറ്റ രീതിയില്‍ നടത്തിയില്ലെങ്കില്‍ ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നു മുന്നറിയിപ്പു നല്കി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്, മണ്ഡലം സെക്രട്ടറി ഷാജുട്ടന്‍, മണ്ഡലം ഉപാധ്യക്ഷന്‍ രമേശ് അയ്യര്‍, ജില്ല സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥ്, റിമ പ്രകാശന്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സെല്വന് മണക്കാട്ടുപടി, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലീന ഗിരീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു സതീഷ്, വൈസ് പ്രസിഡന്റ് റീജ സന്തോഷ്, കൗണ്‍സിലര്‍മാര്‍, ഏരിയ പ്രസിഡന്റുമാരായ ലിഷോണ്‍ ജോസ്, സൂരജ് കടുങ്ങാടന്‍, ഏരിയ ജനറല്‍ സെക്രട്ടറി ബാബുരാജ്, സൂരജ് കടുങ്ങാടന്‍ എന്നിവര്‍ നേതൃത്വം നല്കി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ബിജെപിക്കെതിരെ യുഡിഎഫ് പ്രതിഷേധം
നഗരസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന പ്രോസസ് നടന്നുകൊണ്ടിരിക്കെ നഗരസഭയിലെ വോട്ടര്‍മാരുട പേരുകള്‍ അന്യായമായി നീക്കം ചെയ്യുന്നതിന് അപേക്ഷ നല്‍കുകയും സ്ഥലത്ത് താമസമുള്ളവരുടെ പോലും വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ബിജെപിക്കെതിരെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.
മുന്‍ നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി സ്വാഗതവും നഗരസഭ അധ്യക്ഷ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധര്‍ണയില്‍ നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ നഗരസഭ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി