ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന്
കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന്.
ഇരിങ്ങാലക്കുട: 2025ലെ ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി പുരസ്കാരത്തിന് പ്രശസ്ത കഥകളി വേഷകലാകാരനായ കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനെ തെരഞ്ഞെടുത്തു. അഞ്ചരപതിറ്റാണ്ടിലേറെക്കാലമായി കഥകളി രംഗത്ത് നിറഞ്ഞുനില്ക്കുന്ന ഉണ്ണിത്താന് ചുവന്നതാടി, കരി, ആശാരി എന്നീ വേഷങ്ങളില്‍ തന്റെ പ്രാഗല്ഭ്യം തെളിയിച്ച കലാകാരനാണ്. കല്ലുവഴിചിട്ടയില്‍ അഭ്യസിച്ച് താടി വേഷത്തിനെ താരപദവിയിലേക്ക് ഉയര്‍ത്തി അതിലൂടെ ഏറ്റവും ജനപ്രീതിനേടിയ ഈ കലാകാരന്, 2026 ജനുവരി 24, 25, 26 തീയതികളിലായി നടത്തുന്ന ക്ലബ്ബിന്റെ അമ്പത്തിയൊന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്കാരം നല്‍കും. പതിനായിരം രൂപയും, പ്രശസ്തിപത്രവും, അംഗവസ്ത്രവുമടങ്ങുന്നതാണ് ക്ലബ്ബിന്റെ വാര്ഷികപുരസ്കാരം. പി. ബാലകൃഷ്ണന് സ്മാരക കഥകളി എന്റോവ്മെന്റ് കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘത്തിലെ ചെണ്ട വിഭാഗത്തില്‍ എട്ടാംവര്‍ഷ വിദ്യാര്‍ഥിയായ ഗോവിന്ദ് ഗോപകുമാറിന് നല്‍കും. നേരത്തേ പ്രഖ്യാപിച്ച കെ.വി. ചന്ദ്രന് സ്മാരക പ്രഥമ ചന്ദ്രപ്രഭ പുരസ്കാരം തദവസരത്തില്‍ പള്ളം ചന്ദ്രന് സമ്മാനിക്കും.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി
വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി; രചനാ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു
നടനകൈരളിയിലെ നവരസ സാധന ശില്‍പ്പശാലയില്‍ കപില വേണു പൂതനയുടെ മരണം അവതരിപ്പിച്ചു
15 മത് ഏഷ്യന്‍ ബീച് തഗ് ഓഫ് വാര് ചാമ്പ്യന്‍ഷിപ്പില്‍ 500 കിലോ ഗ്രാം, 520 കിലോ ഗ്രാം എന്നീ വിഭാഗങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ച് ഗോള്‍ഡ് മെഡല്‍ നേടി മീനാക്ഷി