കാല് നൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എല്‍ഡിഎഫ്
ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ എല്‍ഡിഎഫ് നടത്തിയ ജനകീയ കുറ്റവിചാരണ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാല്‍നൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എല്‍ഡിഎഫ്. വികസന മുരടിപ്പും, ദുര്‍ഭരണവും, കെടുകാര്യസ്ഥതയും മാത്രമാണ് തുടര്‍ച്ചയായ യുഡിഎഫ് ഭരണം ജനങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് കുറ്റപത്രം വിമര്‍ശിക്കുന്നു. കുറ്റപത്ര സമര്‍പ്പണവും, ജനകീയ കുറ്റവിചാരണയും ഠാണാ ബിഎസ്എന്‍ ഓഫീസ് പരിസരത്ത് നടന്ന യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി.ജെ. ജോബി, സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍, കേരള കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ്, ജെഡിയു മണ്ഡലം പ്രസിഡന്റ് രാജു പാലത്തിങ്കല്‍, ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് എ.ടി. വര്‍ഗീസ്, ഐഎന്‍എല്‍ മണ്ഡലം പ്രസിഡന്റ് റഷീദ് കാട്ടൂര്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. കെ.പി. ജോര്‍ജ്ജ് സ്വാഗതവും, എം.വി. വില്സന് നന്ദിയും പറഞ്ഞു.

പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കാറളം ചെമ്മണ്ടയില്‍ മൂന്ന് സിപിഎം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ
ബിജെപി ഇരിങ്ങാലക്കുട നഗരസഭ നേതൃയോഗം നടന്നു
കൂടല്‍മാണിക്യ ദേവസ്വത്തിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രവസ്തുക്കള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കണം- കേരള കോണ്‍ഗ്രസ്
മുരിയാട് മുടിച്ചിറ: സമഗ്ര അന്വേഷണം വേണം – കോണ്‍ഗ്രസ്