റോഡരികില്‍ മാലിന്യം തള്ളല്‍; നടപടിയെടുക്കാതെ അധികൃതര്‍
മാടായിക്കോണത്തുനിന്ന് കൊടകരയിലേക്കു പോകുന്ന പി.കെ. ചാത്തന് മാസ്റ്റര്‍ റോഡിന്റെ അരികില്‍ മാലിന്യം തള്ളിയ നിലയില്‍.
മാടായിക്കോണം: റോഡരികില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതര്‍. മാടായിക്കോണത്തുനിന്ന് കൊടകരയിലേക്കു പോകുന്ന പി.കെ. ചാത്തന് മാസ്റ്റര്‍ റോഡിന്റെ ഇരുവശങ്ങളിലുമാണ് മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി തള്ളുന്നത്. റോഡിനോടുചേര്‍ന്ന കുറ്റിക്കാട്ടേക്കും കനാലിലേക്കും മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. നിരവധി ആളുകള്‍ കുളിക്കാനും കൃഷി ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്നത് ഇതുവഴിയുള്ള കനാലിലൂടെ ഒഴുകുന്ന വെള്ളമാണ്. മഴക്കാലമായതിനാല്‍ ഈ മലിനജലം കനാലിലേക്ക് ഒഴുകുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. തെരുവുനായ്ക്കള്‍ മാലിന്യങ്ങള്‍ കടിച്ചുവലിച്ച് റോഡിലും മറ്റും കൊണ്ടിടുന്നതും സ്ഥിരമാണ്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് രാത്രികളില്‍ മാടായിക്കോണം ശ്രീകണ്ഠേശ്വരം കലാഭവന്റെ പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്നവരെ കൈയോടെ പിടികൂടുന്നതിന് ഒരുങ്ങിയിരുന്നു. ഇതറിഞ്ഞ് കുറേനാളത്തേക്ക് മാലിന്യം വലിച്ചെറിയാറില്ലായിരുന്നു. പ്രദേശത്ത് കാമറകള്‍ സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. മാലിന്യം വലിച്ചെറിയുന്നതിനെതിരേ കര്ശനനടപടിയെടുക്കുന്നതോടൊപ്പം പ്രദേശത്ത് അടിയന്തരമായി കാമറകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി