കാറളം ചെമ്മണ്ടയില്‍ മൂന്ന് സിപിഎം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കാറളം: ചെമ്മണ്ട നാലാം വാര്‍ഡിലെ മൂന്ന് സിപിഎം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചെമ്മണ്ട തുമ്പരത്തി രാമകൃഷ്ണന്, അംബിക രാമകൃഷ്ണന്, ബിജു, സിമി ബിജു, മായ ബിജു, വിഷ്ണു ബിജു, ചക്കാലക്കല്‍ ഷീല ജോസഫ്, ജോമോന് ജോസഫ്, റിനി ജോമോന്, പാറക്കല്‍ സുരേഷ് ചാമി, ബിന്ദു സുരേഷ്, ആദിത് സുരേഷ് തുടങ്ങി ഇരുപതോളം പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വാര്‍ഡിലെ സിപിഎം പഞ്ചായത്ത് അംഗം അടക്കമുള്ള നേതാക്കള്‍ തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക വികസന വിഷയങ്ങളില്‍ തങ്ങളെ പൂര്‍ണമായി അവഗണിച്ചു എന്ന് ഇവര്‍ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ സ്ഥലം സിപിഎം അംഗങ്ങളുടെയും വാര്‍ഡിലെ മറ്റ് സിപിഎം നേതാക്കളുടെയും ധാര്‍ഷ്ട്യം മൂലം നിരവധി സിപിഎം കുടുംബങ്ങള്‍ പാർട്ടി വിടാന്‍ ഒരുങ്ങുകയാണെന്നും ഇവര്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സനല്‍ കല്ലൂക്കാരന്, കെ.എസ്. അസറുദ്ധീന് എന്നിവര്‍ ചേര്‍ന്ന് പുതിയ പ്രവര്‍ത്തകരെ സ്വീകരിച്ചു. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുബീഷ് കാക്കനാടന്, കെ എസ് യു അസംബ്ലി പ്രസിഡന്റ് ഫെസ്റ്റിന് ഔസെഫ്, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിമാരായ സണ്ണി തട്ടില്‍, ദശരഥന് നെല്ലിശേരി, വാര്‍ഡ് കോണ്‍ഗ്രസ് ഭാരവാഹികളായ ശ്രീജിത്ത്, അരുണ്‍ ജോണ്സണ് എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി