ബിജെപി കര്‍ഷക മോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
കേരളം അതിദരിദ്ര മുക്ത സംസ്ഥാനമല്ല എന്ന സന്ദേശവുമായി ബിജെപി കര്‍ഷക മോര്‍ച്ച ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച വായ് മൂടിക്കെട്ടി പ്രതിഷേധം.
ഇരിങ്ങാലക്കുട: കേരളം അതിദരിദ്ര മുക്ത സംസ്ഥാനമല്ല എന്ന സന്ദേശവുമായി ബിജെപി കര്‍ഷക മോര്‍ച്ച ബസ് സ്റ്റാന്‍ഡ് പരിസരത്ത് വായ് മൂടികെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി സൗത്ത് ജില്ല വൈസ് പ്രസിഡന്റ് കെ.കെ.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച സൗത്ത് ജില്ലാ പ്രസിഡന്റ് അഭിലാഷ് കണ്ടാരംതറ അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശശി മേനോന്, സി.എന്‍. സന്തോഷ്കുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, വാണി കുമാര്‍ കോപ്പുള്ളിപറമ്പില്‍, സുനില്‍ ടി. ഇല്ലിക്കല്‍, സുനില്‍ ലാല്‍ പീണിക്കല്‍, കെ.കെ. രാമു. രാജന് കുഴുപ്പുള്ളി, സുശാന്ത് പണിക്കശേരി, ചന്ദ്രന് അമ്പാട്ട്, അഖില്‍ പാടത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം
ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂള്‍
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു