ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
ഒപി- ഐപി- ഓപ്പറേഷന് തിയറ്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി ഡോ. ആര്. ബിന്ദു ശിലാഫലകം അനാച്ഛാദനംചെയ്യുന്നു.
ഇരിങ്ങാലക്കുട: 20 കോടി രൂപ ചെലവഴിച്ച് ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒപി- ഐപി- ഓപ്പറേഷന് തിയറ്റര്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി രൂപയും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപയുമടക്കം 20 കോടി ചെലവഴിച്ച് രണ്ടുഘട്ടങ്ങളിലായിട്ടാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്.
ആറു നിലകളിലായിട്ടാണ് കെട്ടിടം. ബേസ്മെന്റ് ഫ്ളോറില്‍ അത്യാഹിത വിഭാഗവും താഴത്തെ നിലയില്‍ ഒപി, ഫാര്‍മസി, ലബോറട്ടറി, ഒന്നാംനിലയില്‍ വാര്‍ഡുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷന് തിയറ്റര്‍ ബ്ലോക്ക് രണ്ടാംനിലയിലും ഐസിയു, അഡ്മിനിസ്ട്രേഷന് ബ്ലോക്ക് മൂന്നാംനിലയിലും ഒരുക്കിയിട്ടുണ്ട്. നാലാംനിലയില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി കേന്ദ്രീകൃത ലാബിനുള്ള സൗകര്യം കൂടി ഏര്‍പ്പെടുത്തി.
കൂടാതെ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍കൂടി പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്യുന്നു. ലിഫ്റ്റ്, ഫയര്‍ ഉള്‍പ്പടെയുള്ള സിവില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംവിധാനങ്ങളോടെയാണ് കെട്ടിടം പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
അധ്യക്ഷയായിരുന്ന മന്ത്രി ഡോ. ആര്. ബിന്ദു ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ആരോഗ്യ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍, നഗരസഭാ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ബ്ലോക്ക് പ്രസിഡന്റ് സുധാ ദിലീപ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, പൊതുമരാമത്ത് വകുപ്പ് എക്സി. എന്‍ജിനീയര്‍ ടി.കെ. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ശതാഭിഷിക്ത നിറവില്‍ ഡോ. സദനം കൃഷ്ണന്‍കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു