മഠത്തിപ്പറമ്പ് സങ്കേതം സമഗ്ര വികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
മഠത്തിപ്പറമ്പ് സങ്കേതം സമഗ്ര വികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട: മഠത്തിപ്പറമ്പ് സങ്കേതം സമഗ്ര വികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ എസ്സിപി ഫണ്ടില്‍ നിന്നും ലഭ്യമായ 10 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ടാണ് മഠത്തിപ്പറമ്പ് സങ്കേതം സമഗ്ര വികസന പരിപാടിക്ക് തുടക്കം കുറിക്കുന്നത് മഴപെയ്താല്‍ സങ്കേതത്തില്‍ വെള്ളം കയറുന്നത് സൈഡ് കെട്ടി തടയുക എന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തി കൊണ്ട് ആദ്യം ഉദ്ദേശിക്കുന്നത് റോഡ് കട്ട വിരിക്കുകയും തുടര്‍ന്നു വരുന്ന വര്‍ഷങ്ങള്‍ മറ്റു പ്രവര്‍ത്തികള്‍ ഏറ്റെടുക്കുകയും ചെയ്യും.
അതിനായി എത്ര പണം വേണമെങ്കിലും ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭ്യമാകുമെന്ന് വൈസ് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് മുഖ്യാതിഥിയായി പഞ്ചായത്ത് ആസൂത്രസമിതി വൈസ് ചെയര്മാന് ഡോ. മാത്യു പോള്‍ ഊക്കന്‍, കെ.കെ. വത്സലന്‍, പഞ്ചായത്ത് മൂന്നാം അംഗം കെ.എം. ജയരാജന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗം സന്ധ്യ വിജയന് സന്നിഹിതയായിരുന്നു.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ശതാഭിഷിക്ത നിറവില്‍ ഡോ. സദനം കൃഷ്ണന്‍കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു