മലയാളപ്പേടി മാറിയെങ്കിലേ മാതൃഭാഷ ഭരണഭാഷയാകൂ: ഡോ. സെബാസ്റ്റ്യന്‍ ജോസഫ്
മുകുന്ദപുരം താലൂക്ക് ഓഫീസില്‍ ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനം എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മലയാളത്തില്‍ എഴുതിയാല്‍ അര്‍ത്ഥ വ്യക്തത വരുകയില്ലെന്ന മിഥ്യാധാരണ മാറാതെ മലയാളം ഭരണഭാഷയായിത്തീരുകയില്ലെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. മുകുന്ദപുരം താലൂക്ക് ഓഫീസില്‍ ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു കോടിയിലേറെ ആളുകള്‍ സംസാരിക്കുന്ന ലോകത്തെ മുപ്പതോളം ഭാഷകളില്‍ മലയാളവും ഉള്‍പ്പെടും.
മറ്റ് ഭാഷകളില്‍ നിന്ന് നാമപദങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് എല്ലാ ജീവല്‍ ഭാഷകളും വളര്‍ച്ച നേടിയിട്ടുള്ളത്. ഇംഗ്ലീഷ് ഇതിനു ദാഹരണമാണ്. ജനാധിപത്യ പ്രക്രിയ പൂര്‍ണ്ണമാകണമെങ്കില്‍ ജനങ്ങളുടെ ഭാഷയില്‍ ഭരണം നിര്‍വഹിക്കണമെന്നും വോട്ട് ചോദിക്കാന്‍ മലയാളം ആവശ്യമെങ്കിലും ഉത്തരവിറക്കാന്‍ മലയാളം വേണ്ട എന്ന സ്ഥിതി സാവധാനം മാറി വരികയാണെന്നും ഇതിനെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അധികാരത്തിന്റെ ഭാഷ ജനങ്ങളുടെ ഭാഷയല്ലെന്നും സാധാരണക്കാര്‍ക്ക് കൂടി വ്യക്തമാകുന്ന തരത്തില്‍ ഭരണവും നീതി നിര്‍വഹണവും നടക്കുന്ന സാഹചര്യമുണ്ടാക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരി ബോബി ജോസ് അഭിപ്രായപ്പെട്ടു. മുകുന്ദപുരം തഹസില്‍ദാര്‍ കെ.എം. സിമീഷ് സാഹു അധ്യക്ഷനായി. ഭൂരേഖ തഹസില്‍ദാര്‍ കെ.പി. രമേശന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ അഞ്ജന വര്‍മ്മ, ജിഷ ജോസ്, ഇ.എ. ആശ, സി.ബി. നീനു എന്നിവര്‍ സംസാരിച്ചു. വിവിധ കലാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ശതാഭിഷിക്ത നിറവില്‍ ഡോ. സദനം കൃഷ്ണന്‍കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു