ഇരിങ്ങാലക്കുട പച്ചക്കുട പദ്ധതി: വിവിധ കോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ പച്ചക്കുടയുടെ ഭാഗമായി വെള്ളാനി പുളിയം പാടം, പൂമംഗലം- പടിയൂര്‍ സമഗ്ര കോള്‍ വികസന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സമഗ്ര കാര്‍ഷികവികസന പദ്ധതിയായ പച്ചക്കുടയുടെ ഭാഗമായി വെള്ളാനി പുളിയംപാടം, പൂമംഗലം – പടിയൂര്‍ സമഗ്ര കോള്‍വികസന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. കാര്‍ഷിക മേഖലയുടെ സംരക്ഷണം നമ്മുടെ പ്രദേശത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് അധ്യക്ഷയായി. ജില്ലാ കഷി ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേശ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, കാറളം അഗ്രികള്‍ച്ചര്‍ ഓഫിസര്‍ അനഘ, വെള്ളാനി പുളിയംപാടം പാടശേഖരസമിതി പ്രസിഡന്റ്, പടിയൂര്‍- പൂമംഗലം കോള്‍ കര്‍ഷകസംഘം പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
നിയോജക മണ്ഡലത്തിന്റെ കാര്‍ഷിക മേഖലയെ സമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയാണ് പച്ചക്കുട. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി പച്ചക്കുട പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്കിലെ കാറളം പഞ്ചായത്തിലെ വെള്ളാനി പുളിയംപാടം പാടശേഖരം, വെള്ളാങ്കല്ലൂര്‍ ബ്ലോക്കിലെ പടിയൂര്‍ – പൂമംഗലം പാടശേഖരം എന്നീ പാടശേഖരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായി ആറുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം
ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂള്‍
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു