തീവ്ര വോട്ടര്‍പട്ടിക പരിഷ്ക്കരണം- കാട്ടൂരില്‍ എല്‍ഡിഎഫ് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി
വോട്ടര്‍ പട്ടിക തീവ്ര പുനപരിശോധനയ്ക്കായി കേന്ദ്ര ഇലക്ഷന് കമ്മീഷനും കേന്ദ്രസര്‍ക്കാരും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം കേരള കോണ്‍ഗ്രസ് എം ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കേരളത്തിലെ താമസക്കാരായ സാധാരണ പൗരന്മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് പൗരത്വ രേഖകള്‍ ഹാജരാക്കണം തുടങ്ങിയ കഠിന നിയന്ത്രണങ്ങള്‍ ജനാധിപത്യത്തിന്റെ ആത്യന്തിക അട്ടിമറിയിലേക്കാണ് നയിക്കുകയെന്ന് കേരള കോണ്‍ഗ്രസ് എം ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ് പ്രസ്താവിച്ചു.
വോട്ടര്‍ പട്ടിക തീവ്ര പുനപരിശോധനയ്ക്കായി കേന്ദ്ര ഇലക്ഷന് കമ്മീഷനും കേന്ദ്രസര്‍ക്കാരും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചവരുടെയും ഇരട്ട വോട്ടര്‍മാരുടെയും പേരുകള്‍ക്കൊപ്പം കുടിയേറ്റക്കാരുടെയും വിദേശികളുടെയും പേരുകള്‍ നീക്കുന്നത് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനത്തിനുശേഷം ചേര്‍ന്ന് പൊതുയോഗത്തില്‍ എം.ജെ. ബേബി അധ്യക്ഷത വഹിച്ചു. എന്‍.ബി. പവിത്രന്, മിഥുന് പൊട്ടോക്കാരന്‍, വിജീഷ്, ജൂലിയസ് ആന്റണി, റഷീദ് കാട്ടൂര്‍, ടി.വി. ലത, ബെന്നി പൊയ്യാറാ എന്നിവര്‍ സംസാരിച്ചു.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കിണറ്റില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് അസോ. ജില്ലാ സമ്മേളനം
ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടതിരിഞ്ഞി സെന്റ് മേരീസ് സ്കൂള്‍
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു