റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി
മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ബാലകൃഷ്ണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഗവ. ബോയ്സ് സ്കൂളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ബാലകൃഷ്ണന് നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. ഷൈല അധ്യക്ഷത വഹിച്ചു. ഡോ. എ.വി. രാജേഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ കെ.കെ. സുരേഷ്, പി.ജെ. ബിജു, എം.വി. സുനില്‍കുമാര്‍, പി. മൊയ്തീന്‍കുട്ടി പ്രിന്‍സിപ്പല്‍ എം.കെ. മുരളി എന്നിവര്‍ സംസാരിച്ചു. 18 മുതല്‍ 21 വരെ 22 സ്റ്റേജുകളിലായാണ് കലോത്സവം നടക്കുന്നത്.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
നൃത്തരങ്ങുകളുടെ നിറവില്‍ നവ്യം 2025 അരങ്ങേറി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ശതാഭിഷിക്ത നിറവില്‍ ഡോ. സദനം കൃഷ്ണന്‍കുട്ടി; സ്നേഹസദനം സംഘടിപ്പിച്ചു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു