ജീവന് രക്ഷാ മരുന്നുകള്‍ക്കു വിലകൂട്ടുന്ന നടപടി മോദി സര്‍ക്കാരിന്റെ ജനവിരുദ്ധതയും ക്രൂരതയും വിളംബരം ചെയ്യുന്നു: കെ. ശ്രീകുമാര്‍
ഇരിങ്ങാലക്കുട: സമസ്ത മേഖലയിലും വിലക്കയറ്റം തീമഴ പെയ്യുന്ന കാലഘട്ടത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെയുള്ള ഔഷധവില വര്‍ധനവു മോദി സര്‍ക്കാരിന്റെ ജനവിരുധതയും ക്രൂരതയും വിളംബരം ചെയ്യുന്നുവെന്നു സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. അര്‍ബുദ രോഗ മരുന്നകള്ക്കു 6500 രൂപ വരെ വില കൂടുന്നു. ഹൃദയരോഗ ചികിത്സയ്ക്കും ശസ്ത്രക്രിയക്കും ചിലവേറും. ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടെ വില വര്‍ധന കേരളീയ സമൂഹത്തിന്റെ ജീവിതഭാരം കൂട്ടുന്നതോടൊപ്പം കുടുംബ ബജറ്റും അട്ടിമറിക്കും. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ രംഗത്തിന്റെ താളം തെറ്റിക്കുന്ന ഈ ക്രൂര നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. എന്‍.കെ. ഉദയപ്രകാശ്, കെ.കെ. ശിവന്, അല്‍ഫോണ്‍സ തോമാസ്, ടി.വി. വിബിന്, പി.എസ്. മിഥുന്, കെ.സി. ബിജു, കെ.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കെ.വി. രാമകൃഷ്ണന്, മോഹനന് വലിയാട്ടില്‍, എ.ജെ. ബേബി, വി.ആര്. രമേഷ്, പി.ആര്. രാജന്, ഷീല അജയഘോഷ് എന്നിവര്‍ നേതൃത്വം നല്കി.