ജില്ലയില്‍ 33 പേര്‍ക്കും സംസ്ഥാനത്ത് 1251 പേർക്കും കോവിഡ്
തൃശൂര്‍ :ജില്ലയില്‍ 33 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേര് രോഗമുക്തരായി. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയില്‍ 578 പേര് ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 12 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1345 ആണ്.ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്ന് 8 പേര്‍ക്ക് സമ്പര്‍ക്കബാധയുണ്ടായി. ശക്തന് ക്ലസ്റ്റര്‍ 1, രാമപുരം ക്ലസ്റ്റര്‍ 1, കുന്നംകുളം ക്ലസ്റ്റര്‍ 1, കെഎസ്ഇ ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം വഴി 7, ഉറവിടമറിയാത്തവര്‍ 4 എന്നിങ്ങനെയാണ് സമ്പര്‍ക്കരോഗബാധയുടെ കണക്ക്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ 8 ഉം വിദേശത്ത് നിന്ന് എത്തിയവര്‍ രണ്ടുമാണ്. രോഗം ബാധിച്ചവരില്‍ കൈപ്പറമ്പ് സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയുമുണ്ട്.ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 11673 പേരില്‍ 11045 പേര് വീടുകളിലും 628 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 70 പേരെയാണ് വെളളിയാഴ്ച (ആഗസ്റ്റ് 7) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 591 പേരെ വെളളിയാഴ്ച (ആഗസ്റ്റ് 7) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 580 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
സംസ്ഥാനത്ത് (്ആഗസ്റ്റ് 7) 1251 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 149 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 2ന് മരണമടഞ്ഞ കണ്ണൂര്‍ സ്വദേശി സജിത്ത് (40), ആഗസ്റ്റ് 3ന് മരണമടഞ്ഞ മലപ്പുറം സ്വദേശി ഇമ്പിച്ചികോയ (68), തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാര്‍ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.ജി. ബാബു (60), ആഗസ്റ്റ് 6ന് മരണമടഞ്ഞ ആലപ്പുഴ ചേര്‍ത്തല സ്വദേശി സുധീര്‍ (63), എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 102 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 73 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 163 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 125 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 121 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 67 പേര്‍ക്കും, വയനാട് ജില്ലയിലെ 49 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 48 പേര്‍ക്കും, കോട്ടയം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 28 പേര്‍ക്കും, കൊല്ലം ജില്ലയിലെ 26 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 9 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, കണ്ണൂര്‍ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, വയനാട്, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 814 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 123 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 71 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 50 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 34 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 29 പേരുടെവീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,151 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.