ആയുഷ് ഹെല്‍ത്ത് ക്ലബിന്റെയും ഔഷധസസ്യ ഉദ്യാന നിര്‍മാണത്തിന്റെയും രൂപീകരണം നടന്നു
ഇരിങ്ങാലക്കുട: ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട നഗരസഭയുടെയും പൊറത്തിശേരി ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ മാടായിക്കോണം ചാത്തന് മാസ്റ്റര്‍ യുപി സ്കൂളില്‍ വെച്ച് ആയുഷ് ഹെല്‍ത്ത് ക്ലബിന്റെയും ഔഷധസസ്യ ഉദ്യാന നിര്‍മാണത്തിന്റെയും രൂപീകരണ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ ചെയര്മാന് സി.സി. ഷിബിന്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.വി. പ്രജീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സ്മിത ആയുര്‍വേദ ദിനചാരണത്തിന്റെ സന്ദേശവും തുടര്‍പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍ തിപ്പലി ഔഷധസസ്യം പിടിഎ പ്രസിഡന്റ് പി.വി. പ്രജീഷിന് കൈമാറി. സെന്റ് ആന്റണീസ് മൂര്‍ക്കനാട്, സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍ കരുവന്നൂര്‍, പൊറത്തിശേരി മഹാത്മാ സ്കൂള്‍ എന്നിവിടങ്ങളില്‍ ക്വിസ് മത്സരവും ആയുഷ് ഹെല്‍ത്ത് ക്ലബിന്റെ പ്രവര്‍ത്തനങ്ങളും നടത്തി. പ്രസന്ന ടീച്ചര്‍ സ്വാഗതവും വിജയലക്ഷ്മി ടീച്ചര്‍ നന്ദിയും പറഞ്ഞു.

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു