സമഗ്ര ആരോഗ്യ വികസനത്തിനായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ജീവധാര
മുരിയാട്: ഗ്രാമപഞ്ചായത്ത് ആരോഗ്യമേഖലയിലെ സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ച ലക്ഷ്യമിട്ട് ജീവധാര പദ്ധതിക്ക് രൂപം കൊടുത്തു. ആരോഗ്യരംഗത്ത് അടിസ്ഥാന വികസനം, രോഗപ്രതിരോധം, മാതൃ ശിശു വയോജന സംരക്ഷണം എന്നീ അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതിനായി 12 ഇന കര്‍മ്മപദ്ധതിക്കാണ് പഞ്ചായത്ത് രൂപം കൊടുത്തിരിക്കുന്നത്. ജീവധാരയുടെ വിജയത്തിനായി പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, ആസൂത്രണ സമിതി അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍, കുടുംബശ്രീ എന്നിവര്‍ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ടീച്ചര്മാര്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യദായക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന നൂറുപേരടങ്ങുന്ന ആക്ഷന്‍ ടീമിനു രൂപം കൊടുത്തിട്ടുണ്ട്. ആക്ഷന്‍ ടീമിന്റെ പ്രഥമ യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ. ഷീജ, ഡോ. ദീപ, പ്രഫ. ബാലചന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാജു, സെക്രട്ടറി റെജി പോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രതി ഗോപി, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് സ്വാഗതവും, ഐസിഡിഎസ് അന്‍സാര്‍ എബ്രഹാം നന്ദിയും പറഞ്ഞു.