കെപിഎല്‍ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെപിഎല്‍ ഓയില്‍ മില്‍സ് ലിമിറ്റഡ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ നിര്‍വഹിച്ചു. ചെയര്മാന് ജോഷ്വാ ആന്റോ കണ്ടംകുളത്തി, മാനേജിംഗ് ഡയറക്ടര്‍ ജോസ് ജോണ്‍ കണ്ടംകുളത്തി, ഫിനാന്‍സ് മാനേജര്‍ മാഹിം എന്നിവര്‍ പ്രസംഗിച്ചു. ഒന്നാം സമ്മാനമായ ലാപ്ടോപ്പിന് കരൂപ്പടന്ന സ്വദേശി എന്‍.എസ്. റിസ്വാന് അര്‍ഹനായി. രണ്ടാം സമ്മാനമായ ഓര്ബിട്രെക് സൈക്കിള്‍ അഴീക്കോട് സ്വദേശി ഷാജിക്കും മൂന്നാം സമ്മാനമായ സെല്‍ഫോണ്‍ ഇരിങ്ങാലക്കുട സ്വദേശി വി.ആര്. ബാബുരാജിനും ലഭിച്ചു.

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു