എടത്തിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളില്‍ സമേതം കുട്ടികളുടെ ഗ്രാമസഭ

ഇരിങ്ങാലക്കുട: സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പടിയൂര്‍ ഗ്രാമപഞ്ചായത്ത് തല കുട്ടികളുടെ ഗ്രാമസഭ എടത്തിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളില്‍ നടന്നു. എച്ച്ഡിപി സ്കൂളിലെ വിദ്യാര്‍ഥി പി.എസ്. അവന്തിക ഉദ്ഘാടനം ചെയ്യ്തു. സെന്റ് സെബാസ്റ്റ്യന്‍ ആഗ്ലോ ഇന്ത്യന്‍ യുപിഎസിലെ വിദ്യാര്‍ഥി ഗ്ലാഡ്വിന് പോള്‍ ന്യൂനസ് അധ്യക്ഷത വഹിച്ചു. കാക്കാത്തിരുത്തി എസ്എന്‍ സ്കൂളിലെ കൃഷ്ണാഞ്ജന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് എന്നിവര്‍ പ്രസംഗിച്ചു.