മണ്ണാത്തിക്കുളം റോഡ് റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആര്യോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി
ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീസൗഖ്യം ആയൂര്‍വ്വേദത്തിലൂടെ എന്ന വിഷയത്തെക്കുറിച്ച് ആര്യോഗ്യ ബോധവല്‍ക്കരണ സൗജന്യ ക്ലാസ് സംഘടിപ്പിച്ചു. സജ്ജീവനി ആയുര്‍വ്വേദ ക്ലിനിക്കിലെ ചീഫ് ഫിസിഷ്യന്‍ ഡോ. എം. ഇന്ദിരാദേവിയാണ് ക്ലാസ് നയിച്ചത്. അസോസിയേഷന് പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദുര്‍ഗ ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ സുനിത പരമേശ്വരന് നന്ദിയും പറഞ്ഞു.