അനധികൃത മദ്യവില്പന; രണ്ടു പേര് അറസ്റ്റില്‍
ഇരിങ്ങാലക്കുട: അനധികൃതമായി മദ്യവില്പനനടത്തിയ രണ്ടുപേരെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാറും സംഘവും അറസ്റ്റുചെയ്തു. രണ്ടു പേരില്‍നിന്നായി 13 ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യം പിടികൂടി. കോണത്തുകുന്ന് തെക്കുംകര താണിയത്തുകുന്ന് ദേശത്ത് മദ്യവില്പനനടത്തിയ പടിയത്ത് വീട്ടില്‍ കുമാരന്(70), കളത്തിപറമ്പില്വീട്ടില് ഷിനോജ്കുമാര്‍(49) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി.വി. ബിന്ദുരാജ്, വനിതാ സിവില്‍എക്സൈസ് ഓഫീസര്‍ സി.എസ്. ശാലിനി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ഇ.പി. ദി ബോസ്, പി.എം. ബാബു, എക്സൈസ് ഡ്രൈവര്‍ കെ.കെ. സുധീര്‍ എന്നിവരും സംഘത്തിലുണ്ടായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.