ബിആര്‍സി ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബിആര്‍സി സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് വിദ്യാര്‍ഥി പ്രതിനിധികളായ നിവേദ്യ, മാനവ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു. ബിപിസി ഗോഡ് വിന് റോഡ്രിഗസ്, എസ്എസ്കെ തൃശൂര്‍ ഡിപിഒ ബ്രിജി സാജന്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്, വേളൂക്കര പഞ്ചായത്ത് മെമ്പര്‍ മാത്യു പാറേക്കാടന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുരേഷ് അമ്മനത്ത്, സ്പെഷ്യല്‍ എഡ്യൂക്കറ്റര് പി.ഡി. ശ്രീദേവി എന്നിവര്‍ സംസാരിച്ചു.