ജനകീയ മത്സ്യകൃഷി രണ്ടാംഘട്ട പദ്ധതിയുടെ വിളവെടുപ്പ് നടത്തി
വെള്ളാനി: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ട പദ്ധതി 2019-20 ഒരു നെല്ലും ഒരു മീനും എന്ന പദ്ധതിയുടെ വിളവെടുപ്പ് നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ചു. വെള്ളാനി കോള്‍പാട കര്‍ഷകസംഘം പ്രസിഡന്റ് കെ.എച്ച്. അബൂബക്കര്‍, പിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ടി. ജയന്തി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ഇരിങ്ങാലക്കുട ബ്ലോക്ക് മെമ്പര്‍ വി.എ. ബഷീര്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ധനീഷ് നന്ദിലത്തുപറമ്പില്, കാറളെ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജ്യോതിപ്രകാശ്, കാട്ടൂര്‍ കൃഷി ഓഫീസര്‍ നീരജ ഉണ്ണി, കാറളം കൃഷി ഓഫീസര്‍ വത്സല, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ഡി. ലിസി, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ അനില്‍കുമാര്‍ മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.