കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസി

കാട്ടൂര്‍: ഐഎന്‍ടിയുസി കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാട്ടൂര്‍ ബസാറില്‍ ഏകദിന നിരാഹാര സത്യാഗ്രഹസമരം സംഘടിപ്പിച്ചു. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് സോമന് മുത്രത്തിക്കര ഉദ്ഘാടനം നിര്‍വഹിച്ചു. എം.ഐ. അഷറഫ് അധ്യക്ഷത വഹിച്ചു. കിരണ്‍ ഒറ്റാലി പ്രസംഗിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന് മുഖ്യപ്രഭാഷണം നടത്തി. സനു നെടുബുര, ഗഫൂര്‍ കാട്ടൂര്‍, ഷാജൂ ആളൂക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.