ക്രൈസ്റ്റ് കോളജില്‍ റെജുവെനേറ്റ് എക്സിബിഷന് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഒന്നും മാലിന്യമല്ല എന്ന മുദ്രാവാക്യത്തിലൂന്നി ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ റെജുവെനേറ്റ് എക്സിബിഷന് സംഘടിപ്പിച്ചു. പാഴ് വസ്തുക്കളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും ഉണ്ടാക്കി എടുത്ത കാരകൗശല വസ്തുക്കളും, നിത്യോപയോഗ സാധനങ്ങളുമാണ് എക്സിബിഷനെ ശ്രദ്ധേയമാക്കിയത്. നാം നിത്യേനെ ഉപയോഗിച്ച് പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെ ഉള്ള പാഴ്വസ്തുക്കള് വച്ചുണ്ടാക്കിയ സാധനങ്ങള്‍ വിദ്യാര്‍ഥികളിലും അധ്യാപകരിലും കൗതുകമുണര്‍ത്തി. പ്ലാസ്റ്റിക്ഗ്ലാസ,് ഡിസ്പോസിബിള്‍ മാസ്ക്, പേപ്പര്‍, ജീന്‍സ് തുടങ്ങിയ മാലിന്യങ്ങളില്‍ നിന്ന് ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മിക്കുന്നതിന് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ക്ക് നല്കിയ പരിശീലന ക്യാമ്പിന്റെ സമാപനഭാഗമായിട്ടാണ് പ്രദര്‍ശനം ഒരുക്കിയത്. വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുക എന്നതാണ് പ്രദര്‍ശന ലക്ഷ്യം. കോളജ് എന്‍എസ്എസ് ആരംഭിച്ച ഉപയോഗശൂന്യമായ പേനകള്‍ ശേഖരിക്കുന്ന പെന്‍ ഡ്രൈവ് പദ്ധിതിയിലൂടെ ശേഖരിച്ച പേനകളില്‍ ഉപയോഗിക്കാനാവുന്നവ റീഫില്‍ ഇട്ടും അല്ലാത്തവ അലങ്കാരവസ്തുക്കളായും മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുനരുപയോഗം സജ്ജമാക്കിയ വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും വിദ്യാര്‍ഥികള്‍ക്കു ഏറെ പ്രയോജനകരമായി. നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി. ബിനുവും ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയും ചേര്‍ന്നു ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആര്. തരുണ്‍, എസ്.ആര്. ജിന്‍സി, ജോമേഷ് ജോസ,് ഷഹാന ഹസ്മിന എന്നിവരുടെ നേതൃത്വത്തിലാണ് പ്രദര്‍ശനവും വില്പനയും നടന്നത്.