കാറളം കോണ്‍ഗ്രസ് കമ്മിറ്റി കെ. കരുണാകരന് അനുസ്മരണം നടത്തി
കാറളം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന കെ. കരുണാകരന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാനി നന്തി സെന്ററില്‍ വച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. വേണു കുട്ടശാംവീട്ടില്‍, വിശ്വംഭരന് ഊരാളത്ത്, ജോഷി ചാക്കോ, സൈമണ്‍ പുലിക്കോട്ടില്‍, അനിരുദ്ധന് കൊല്ലയില്‍, ശശികുമാര്‍ കല്ലട, സജീഷ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.