കോന്തിപുലം തടയണയ്ക്ക് 12.06 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായി: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രധാന നെല്ലറയായ മുരിയാട് കോള്‍ മേഖലയിലെ കോന്തിപുലം ചിറയില്‍ തടയിണ നിര്‍മ്മിക്കാന്‍ 12,06,18,000 രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. സിവില്‍, മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത് 2023- 24 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി തുക നീക്കി വച്ചിരുന്നു.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്കി കഴിഞ്ഞതായും മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. കോന്തിപുലം പാടത്ത് സ്ഥിരം തടയണയെന്ന കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മുരിയാട് കായലിലെ ജലത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ ക്രമപ്പെടുത്താനാകും.
ഇത് മുരിയാട്, ആനന്ദപുരം, മാപ്രണം, ഇരിങ്ങാലക്കുട, പൊറത്തിശേരി, പറപ്പൂക്കര മേഖലകളിലെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും. പദ്ധതിയുടെ ഭാഗമായ സിവില്‍ വര്‍ക്കുകള്‍ക്കായി 9,15,18,000 രൂപയുടെയും മെക്കാനിക്കല്‍ വര്‍ക്കുകള്‍ക്കായി 2,91,00,000 രൂപയും അനുവദിച്ചാണ് സാങ്കേതിക അനുമതി ലഭ്യമായിരിക്കുന്നത്- മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു.

എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം, പി.സി. ജോര്‍ജും മകനും മാപ്പ് പറയണം കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്
പ്രായപൂര്‍ത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം കഠിനതടവും പിഴയും
പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു