കാക്കാത്തുരുത്തി എസ്എന്‍ജിഎസ് യുപി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം തുറന്നു

കാക്കാത്തുരുത്തി എസ്എന്‍ജിഎസ് യുപി സ്കൂളില്‍ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കാക്കാത്തുരുത്തി: എസ്എന്‍ജിഎസ് യുപി സ്കൂളില്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് ക്ലാസ് മുറി നിര്‍മിച്ചിരിക്കുന്നത്. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷനായി. അസി. മാനേജര്‍ കെ. രവിനാഥ്, കെഇടി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.ആര്. സുബ്രഹ്മണ്യന്, കെഇടി സ്റ്റേറ്റ് ബോര്‍ഡംഗം അനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് കെ.ജി. സാലി, എംപിടിഎ വൈസ് പ്രസിഡന്റ് ചിഞ്ചു ദിലീപ്, സ്റ്റാഫ് സെക്രട്ടറി കെ.വി. സീന തുടങ്ങിയവര്‍ പ്രസംഗിച്ചു.