മെഡിക്കല്‍ ക്യാമ്പ് ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു
കെ.ഐ. നജീബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെയും വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെയും മെഡിഗ്രീന്‍ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പു ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കെ.ഐ. നജീബ് മെമ്മോറിയല്‍ ട്രസ്റ്റിന്റെയും വെള്ളാങ്ങല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെയും മെഡിഗ്രീന്‍ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. കൊടുങ്ങല്ലൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയര്മാന് കെ.ഐ. നജാഹ് അധ്യക്ഷത വഹിച്ചു. എ.ആര്. രാമദാസ്, എ.എ. മുസമ്മില്‍, എ. ചന്ദ്രന്, കൃഷ്ണകുമാര്‍, കെ.എച്. അബ്ദുള്‍ നാസര്‍, കാശി വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ നൂറോളം പേര്‍ക്ക് പരിശോധനയും മരുന്നു വിതരണവും, രക്ത പരിശോധനയും നടത്തി.

പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
ബ്രാന്‍ഡിംഗിലൂടെ ലാഭം കൊയ്യാം: മന്ത്രി ഒ.ജെ. ജനീഷ്
അശാസ്ത്രീയ കാന നിര്‍മാണം; മലിനജലം റോഡിലൂടെ ഒഴുകുന്നു
മഴക്കാല ശുചീകരണം നടത്തി
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം അചരിച്ചു